മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അനുകൂലിച്ചും, പ്രതികൂലിച്ചും സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും വലിയ വാഗ്വാദങ്ങൾ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രമേ സംഭാവന നൽകാവൂ എന്ന് സർക്കാർ അനുകൂലികൾ പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്ന പൈസ സർക്കാർ നടപടി ക്രമങ്ങളിലൂടെ കടന്നു പോകുമ്പോൾ വരുന്ന കാലതാമസം മൂലം അടിയന്തിരമായി അർഹരിലേക്ക് എത്തില്ലല്ലോ എന്ന ആശങ്കയാണ് മറ്റു ചിലർ പങ്കു വെക്കുന്നത്. എന്നാൽ ഇപ്പോൾ ദുരിതാശ്വാസ നിധിയിലുള്ള ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുന്ന രണ്ടായിരം കോടിയിൽ അധികമുള്ള തുകയെടുത്തു ക്യാമ്പ് നടത്തിപ്പിനും മറ്റു ചിലവുകൾക്കും ഉപയോഗിച്ച് കൂടെ എന്ന് ചോദിക്കുകയാണ് സാമൂഹ്യ മാധ്യങ്ങളിൽ സജീവ സാന്നിധ്യമായ സിനിമ നിർമ്മാതാവ് ജയന്ത് മാമ്മൻ.
ജയന്ത് മാമ്മന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ;
എനിക്കാണോ കുഴപ്പം നാട്ടുകാർക്കാണോ?
================================
ഒരു ലക്ഷം ആൾക്കാരാണ് ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളത്, അവർക്ക് Food കെടുക്കണമെങ്കിൽ എത്ര രൂപാ ചിലവാകും? കേരളത്തിൽ ഏറ്റവും നല്ല Food കൊടുക്കുന്നത് സിനിമാ സെറ്റിൽ ആണ്. മൂന്നു നേരം Food നും രണ്ടു നേരം ചായ with Snacks നും ആവശ്യത്തിന് കുടി വെള്ളത്തിനും കൂടി 280 രൂപയാകും. 1 ലക്ഷം പേർക്ക് Food കൊടുക്കാൻ ഒരു ദിവസം 2 കോടി 80 ലക്ഷം രൂപാ മതി. മോഹനൻ അടക്കമുള്ള സിനിമാ സെറ്റിൽ Food കൊടുക്കുന്ന ആൾക്കാരെ വിളിച്ചു പറഞ്ഞാൽ സുഭിക്ഷമായി Food കൊടുക്കും.
2000 കോടി രൂപാ Fixed Deposit ഇട്ടിരിക്കുന്ന സർക്കാരും നാട്ടുകാരും camp ൽ താമസിക്കുന്നവർക്ക് ദുരിതമാണെ ദുരിതമാണെ Food ഇല്ലെ എന്ന് നിലവിളിക്കുന്നത് എന്തിന്? അവർക്ക് ഒരു മാസം Food കൊടുക്കാൻ ചിലവ് 80 കോടി രൂപാ മാത്രമേ വരൂ. ഒരാൾക്ക് 5 ജോടി വില കുറഞ്ഞ വസ്ത്രം വാങ്ങാൻ 2000 രൂപാ മതി. 20 കോടി രൂപായുണ്ടെങ്കിൽ ഒരു ലക്ഷം പേർക്ക് 5 ജോടി വസ്ത്രം വാങ്ങി നൽകാം.
തോമസ് ഐസക് നിങ്ങൾ വലിയ സാമ്പത്തിക വിദഗ്ധനാണ്. ഞാൻ സാധാരണക്കാരനാണ്. 100 കോടി രൂപാ മുടക്കി ദുരിതാശ്വാസ ക്യാമ്പിലെ മുഴുവൻ ദുരിതവും താങ്കൾക്ക് തീർത്തു കൂടെ?
https://www.facebook.com/jayant.mammen/posts/152643739255793
തുടങ്ങിവെക്കുന്നതിലല്ല ,വീണ്ടുമൊരു തുടർച്ചക്കാണ് ഇടർച്ചയും ,പതർച്ചയും