Mon. Dec 23rd, 2024
ചെന്നൈ:

 

കേരളത്തിന് സഹായമെത്തിക്കാൻ ഡി.എം.കെയും. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് എത്തിച്ചുകൊടുക്കാൻ അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ടു ദിവസം മുമ്പ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുക.

അരി, പലവ്യഞ്ജനം, വസ്ത്രം, സാനിറ്ററി നാപ്കിന്‍, ജീവന്‍രക്ഷാ മരുന്നുകള്‍, പഠനസാമഗ്രികള്‍ തുടങ്ങിയവയാണ് സ്റ്റാലിന്റെ നിർദ്ദേശമനുസരിച്ച് ഡി.എം.കെ. പ്രവര്‍ത്തകര്‍ ശേഖരിച്ചത്. അവയൊക്കെ പാര്‍ട്ടി ആസ്ഥാനമായ ചെന്നൈ അണ്ണ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റാലിന്‍, കേരള സംസ്ഥാന സെക്രട്ടറി പുതുക്കോട്ടെ മുരുകേശന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *