കൊച്ചി:
എറണാകുളം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 14 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. മഴ ശക്തമാകാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് ബുധനാഴ്ചയും അവധി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ., ഐ.എസ്.സി. തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്‍സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടതെന്ന് എറണാകുളം ജില്ലാകളക്ടര്‍ അറിയിച്ചു.
അവധി ആഘോഷിക്കാൻ കുളത്തിലേക്കും പുഴയിലേക്കും കുട്ടികള്‍ പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നിര്‍ദ്ദേശം നല്‍കി.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ:-
https://www.facebook.com/dcekm/posts/793304271067398:0
പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലയിലും നാളെ (ഓഗസ്റ്റ് 14 ബുധനാഴ്ച) അവധിയാണെന്ന്
കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. നാളെ (ഓഗസ്റ്റ് 14-ന്) റെഡ് അലർട്ട് നിലനിൽക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതും, വിദ്യാർത്ഥികളിൽ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി നൽകുന്നതെന്ന് കളക്ടർ അറിയിച്ചു.
https://www.facebook.com/CollectorKKD/posts/2406997492870350