Mon. Apr 14th, 2025 10:45:51 AM
ആലപ്പുഴ:

പേമാരിയിൽ, വീണ്ടും കേരളം ദുരന്തഭൂമിയായിരിക്കുകയാണ്. നിലവിൽ, ആലപ്പുഴയിൽ മഴവെള്ളപ്പാച്ചിൽ വീടുകളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളാകാട്ടെ അവശ്യസാധനങ്ങൾ ലഭിക്കാത്തതിനാൽ വേദനാക്യാമ്പുകളായി മാറുകയാണ്. ഈ അവസരത്തിലാണ്, ആലപ്പുഴ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയും സബ് കളക്ടര്‍ കൃഷ്ണ തേജയും ജനങ്ങളോട് നേരിട്ട് അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യവസ്തുക്കള്‍ നല്‍കാനാണ് കളക്ടറും സബ് കളക്ടറും അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പുതപ്പുകള്‍, മാറ്റുകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വസ്‍ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍,ലുങ്കികള്‍, നാപ്പ്കിനുകള്‍, ടോയ്‍ലറ്റ് വസ്തുക്കള്‍ തുടങ്ങിയവ ആലപ്പുഴയിലെ കളക്ഷന്‍ സെന്‍റര്‍, സെന്‍റ് ജോസഫ് സ്കൂളിന്‍റെ ഓഡിറ്റോറിയത്തില്‍ എത്തിക്കണമെന്നാണ് കളക്ടർമാരുടെ അഭ്യര്‍ത്ഥന.

Leave a Reply

Your email address will not be published. Required fields are marked *