Thu. Dec 26th, 2024
കൊച്ചി :

കനത്ത മഴയെ തുടർന്ന് റെയിൽ പാളങ്ങളിൽ വെള്ളം കയറിയും മണ്ണിടിച്ചിലുണ്ടായും ഇന്ന് 10 ട്രെയിനുകള്‍ റദ്ദാക്കി. എട്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. പാലക്കാട്-മംഗലാപുരം റൂട്ടില്‍ ശനിയാഴ്ച ഉച്ചയോടെ ഗതാഗതം പുന:സ്ഥാപിക്കാനാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ചില ദീര്‍ഘദൂര ട്രെയിനുകളെ തിരുനല്‍വേലി ഈറോഡ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. അതേസമയം, ബാലരാമപുരത്തിന് സമീപം പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇതിനെ തുടർന്ന്, ഏറനാട് എക്‌സ്പ്രസും പരശുറാമും വൈകിയേക്കും.

ഇന്ന് പൂര്‍ണവും ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക

തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി(12082) എക്‌സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല.
തിരുവനന്തപുരം – ഹൈദരബാദ്(17229) ശബരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല.
മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്(16649) മംഗലാപുരത്തിനും വടക്കാഞ്ചേരിക്കും ഇടയില്‍ ഓടില്ല.

തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56603) റദ്ദാക്കി
പാലക്കാട്-എറണാകുളം മെമു(66611) റദ്ദാക്കി
കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍(56664) റദ്ദാക്കി
വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്(16333) കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ ഓടില്ല
കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍നെറ്റി എക്‌സ്പ്രസ്(16308) റദ്ദാക്കി
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16346) റദ്ദാക്കി
കൊച്ചുവേളി-ചണ്ഡിഗഢ് സമ്ബര്‍ക്കക്രാന്തി(12217) റദ്ദാക്കി
തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യനഗരി(22646) എക്‌സ്പ്രസ് റദ്ദാക്കി
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076) എക്‌സ്പ്രസ് റദ്ദാക്കി
തിരുവനന്തപുരം-മുംബൈ സിഎസ്ടി എക്‌സ്പ്രസ്(16332) റദ്ദാക്കി
നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്(16606) തൃശൂരിനും മംഗലാപുരത്തിനും ഇടയില്‍ ഓടില്ല ഇന്ന് തൃശൂര്‍ വരെ മാത്രം
നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650) വടക്കാഞ്ചേരിക്കും മംഗലാപുരത്തിനും ഇടയില്‍ ഓടില്ല. സര്‍വീസ് വടക്കാഞ്ചേരി മാത്രം
കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തി ജനത(16382) നാഗര്‍കോവില്‍, തിരുനല്‍വേലി, മധുര ഈ റോഡ് വഴി തിരിച്ചുവിട്ടു
തിരുനല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ഇന്നും നാളെയും തിരുനല്‍വേലിക്കും പുനലൂരിനും ഇടയില്‍ ഓടില്ല

Leave a Reply

Your email address will not be published. Required fields are marked *