Sat. Nov 23rd, 2024
പാലക്കാട്:

പ്രളയ പേമാരിയിലുണ്ടാകുന്ന മണ്ണിടിച്ചലുകളെ തുടർന്ന്, സംസ്ഥാനത്ത് മൂന്നാം ദിവസും ട്രെയിന്‍ ഗതാഗതം തകിടം മറിഞ്ഞു. പാലക്കാട് ഡിവിഷനിലെ 12 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. ഇവയെ കൂടാതെ 13 ദീര്‍ഘദൂര ട്രെയിനുകളും പല സ്ഥലങ്ങളിലായി ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ്, പുതുച്ചേരി-മംഗളൂരു എക്സ്പ്രസ്, കോയമ്പത്തൂര്‍-മംഗളൂരു ഇന്‍റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചര്‍, കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

എന്നാൽ, ആലപ്പുഴ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പ്രവർത്തന യോഗ്യമാക്കിയിട്ടുണ്ട്. എറണാകുളം – തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്സ്പ്രസ്, നാഗര്‍കോവില്‍ – മംഗലാപുരം ഏറനാട് എക്സ്പ്രസ് (വടക്കാഞ്ചേരി വരെ), കായംകുളം -എറണാകുളം പാസഞ്ചര്‍, ആലപ്പുഴ -എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ ഇന്ന്, സര്‍വീസ് നടത്തും.

കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട് പാതയില്‍ പലയിടങ്ങളിൽ മണ്ണിടിഞ്ഞതായും തിരൂര്‍, കല്ലായി മേഖലയില്‍ റെയിവേ ട്രാക്കുകളിൽ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *