മലപ്പുറം:
മലപ്പുറത്തെ കവളപ്പാറയിൽ ഉരുൾപൊട്ടി മുപ്പത് വീടുകൾ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്. അമ്പതിലേറെ പേരെ കാണാതായതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് എഴുപതോളം വീടുകളാണുള്ളത്. വീടുകളിലുള്ള കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നാട്ടുകാർ പറഞ്ഞു. ക്യാമ്പുകളിൽ എങ്ങും ഇവിടെ താമസിച്ചിരിക്കുന്നവരെ കുറിച്ച് വിവരമില്ല. ആരുടെയും മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നില്ല. ഇന്നലെ മുതൽ അവിടെ നിന്നും സഹായം അഭ്യർത്ഥിച്ചു വിളിക്കുന്നുണ്ടായിരുന്നു.
ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വൻഉരുൾപൊട്ടൽ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ കവളപ്പാറയിൽ എത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാൽ ഉരുൾപൊട്ടലിൽപ്പെട്ടവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.