Mon. Dec 23rd, 2024
ഇടുക്കി:

ശക്തവും തുടർച്ചയുമായ മഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകൾ തുറക്കും. കല്ലാർകുട്ടി, പാംബ്ല, മലങ്കര എന്നീ അണക്കെട്ടുകളായിരിക്കും തുറക്കുക.

കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ രണ്ട് ഷട്ടറുകൾ വീതമായിരിക്കും തുറക്കുക. മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറക്കും. 30 സെന്റീമീറ്ററിലാണ് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കുക.

ഡാം ഷട്ടറുകൾ തുറക്കുന്നതിനാൽ മൂന്ന് അണക്കെട്ടുകളുമായി ബന്ധപ്പെട്ട നദികളുടെ കരകളിൽ അധിവസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *