Mon. Dec 23rd, 2024

ന്യൂഡൽഹി :

മുതിർന്ന ബി.ജെ.പി. നേതാവും മുൻ വി​ദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ​ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രി സുഷമ സ്വരാജിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

1977-ൽ 25-ാം ​വ​യ​സി​ൽ ഹ​രി​യാ​ന​യി​ലെ ദേ​വി​ലാ​ൽ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യ സു​ഷ​മ, രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം 1979ൽ ​ഹ​രി​യാ​ന സം​സ്ഥാ​ന ജ​ന​താ പാ​ർ​ട്ടി അ​ധ്യ​ക്ഷ​യു​മാ​യി.
ര​ണ്ടാം യു.​പി​.എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്, എ.​ബി. വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​ക​ളി​ലെ വാ​ർ​ത്താ​വി​ത​ര​ണം, പാ​ർ​ല​മെ​ന്‍റ​റി കാ​ര്യം, ആ​രോ​ഗ്യം വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി, 1998-ൽ ​ര​ണ്ടു മാ​സ​ത്തേ​ക്കു ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

ഒന്നാം മോ​ദി സ​ർ​ക്കാ​രി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന സു​ഷ​മ സ്വ​രാ​ജ്, മ​ന്ത്രി​സ​ഭ​യു​ടെ മാ​നു​ഷി​ക മു​ഖ​മാ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​ല​യി​രു​ത്ത​പ്പെ​ട്ടു. വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യാ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ക​യും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന് അ​വ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ​ചെ​ലു​ത്തി. പ​ല​പ്പോ​ഴും ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും പി​ന്തു​ണ​യും അ​വ​ർ നേ​ടി.

സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും മി​സോ​റം മു​ൻ ഗ​വ​ർ​ണ​റും സു​പ്രീം​കോ​ട​തി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ സ്വ​രാ​ജ് കൗ​ശ​ലാ​ണു സു​ഷ​മ​യു​ടെ ഭ​ർ​ത്താ​വ്. ബ​ൻ​സൂ​രി ഏ​ക പു​ത്രി​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *