തിരുവനന്തപുരം:
സംസ്ഥാനത്തെ പുതിയ സര്‍വേ ഡയറക്ടറായി വി.ആര്‍ പ്രേംകുമാറിനെ നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം. നേരത്തേ ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോഴും പകരക്കാരനായി എത്തിയത് പ്രേംകുമാര്‍ ആയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍വേ ഡയറക്ടര്‍ സ്ഥാനത്തും ശ്രീറാമിന് പിന്നാലെ പ്രേംകുമാര്‍ എത്തുന്നത്.
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ കേസിനെ തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ ഡയറക്ടറായി വി.ആര്‍. പ്രേംകുമാറിനെ നിയമിക്കാന്‍ തീരുമാനമെടുത്തത്.
ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന പ്രേംകുമാറിനെതിരെയും രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കയ്യേറ്റ മാഫിയ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സബ് കളക്ടര്‍ സ്ഥാനത്തു നിന്നും പ്രേംകുമാറിനെ മാറ്റി ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള അസിസ്റ്റനന്റ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായി നിയമനം നല്‍കിയിരുന്നു.