Fri. May 3rd, 2024
ശ്രീനഗർ :

ജ​മ്മു കശ്മീർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി ഏ​കാ​ന്ത​ത​ട​വി​ൽ ആ​ണെ​ന്ന് മ​ക​ൾ ഇ​ൽ​റ്റി​ജ. പാ​ർ​ട്ടി​ പ്ര​വ​ർ​ത്ത​ക​രെ​യോ അ​ഭി​ഭാ​ഷ​ക​രെ​യോ കാ​ണാ​ൻ​ അനുവദിക്കാതെ ഹ​രി​നി​വാ​സി​ലെ സ​ർ​ക്കാ​ർ ഗ​സ്റ്റ്ഹൗ​സി​ലാ​ണ് മെ​ഹ​ബൂ​ബയെ തടങ്കലിൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ‘അ​മ്മ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല. ത​ന്നെ ഉ​ൾ​പ്പെ​ടെ ആ​രെ​യും കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ആ​ശ​യ​വി​നമ​യം ഒ​ന്നും സാ​ധ്യ​മ​ല്ല. കാ​ര​ണം ലാ​ൻ​ഡ് ഫോ​ണു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളു​മ​ട​ക്കം എ​ല്ലാം നി​ശ്ച​ല​മാ​ണ്’- മെഹബൂബയുടെ മകൾ ഇ​ൽ​റ്റി​ജ മാധ്യമങ്ങളോട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ മെ​ഹ​ബൂ​ബ മു​ഫ്തി​യേ​യും ഒ​മ​ർ അ​ബ്ദു​ള്ള​യേ​യും ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളെ കൊ​ള്ള​ക്കാ​രും ക്രി​മി​ന​ലു​ക​ളു​മാ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ഇ​ൽ​റ്റി​ജ പറഞ്ഞു. തന്റെ അമ്മയുടെയും ഒമറിന്റെയും കാര്യം മാത്രമല്ല ഇതെന്നും കശ്മീ​രി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ അ​വ​ർ ഏ​ത​റ്റം​വ​രെ​യും പോ​കുമെന്നും ഇ​ൽ​റ്റി​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

മെ​ഹ​ബൂ​ബ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ജെ​. കെ. ബാ​ങ്കി​ല്‍ ന​ട​ന്ന ചി​ല നി​യ​മ​ന​ങ്ങ​ളി​ല്‍ പ​ങ്കു​ണ്ടോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ട് കഴിഞ്ഞ ദിവസം ജ​മ്മു കശ്മീ​ര്‍ അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗം മെ​ഹ​ബൂ​ബയ്ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രുന്നു. അതേസമയം, ഇ​തി​ല്‍ താ​ന്‍ ആ​ശ്ച​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നു മെ​ഹ​ബൂ​ബ ട്വി​റ്റ​റി​ല്‍ പ്ര​തി​ക​രി​ച്ചു. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും പ്ര​തി​ക​ര​ണ​ത്തി​നു​ശേ​ഷി​യു​ള്ള​വ​രെ​യും നി​ശ​ബ്ദ​രാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഈ ​ശ്ര​മ​ങ്ങ​ള്‍ വി​ല​പ്പോ​വി​ല്ലെ​ന്നും മെ​ഹ​ബൂ​ബ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *