Mon. Dec 23rd, 2024

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘കുറുപ്പ്’. കേരളത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ചാക്കോ വധക്കേസിലെ പ്രധാന പ്രതിയുടെ ജീവിതമാണ് കുറുപ്പ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ പ്രധാന പ്രതി സുകുമാര കുറുപ്പായിട്ടാണ് ദുല്‍ഖര്‍ വേഷമിടുന്നത്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ഏറ്റവും പുതിയ ചിത്രം, ഉടനെ തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. എന്നാൽ, ഈ സിനിമയിലേക്ക് പുതിയ മുഖങ്ങളെ തിരയുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തിനായി, ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി 80കളിലെ ഗ്രാമാന്തരീക്ഷം പുന:സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. ആ ഗ്രാമത്തിലെ കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്താനാണ് പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്നത്. താത്പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 10 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ 4.30 വരെ ഷൊര്‍ണൂര്‍ കുളപ്പുള്ളി സമുദ്ര റീജന്‍സിയില്‍ നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാം. പ്രായപരിധിയില്ല. പാലക്കാട്ടു നിന്നുള്ളവര്‍ക്കും മുടി നീട്ടി വളര്‍ത്തിയവര്‍ക്കും മുന്‍ഗണനയുണ്ട്.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 9847522377

ശ്രീനാഥ് രാജേന്ദ്രന്റെ ചിത്രമായ ‘സെക്കന്റ് ഷോ’ ആയിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം. മോഹൻലാലിനൊപ്പം ‘കൂതറ’ എന്ന ചിത്രം ചെയ്തിട്ടുണ്ട്. രാജേന്ദ്രന്റെ മൂന്നാമത്തെ സിനിമയാണ് കുറുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *