Wed. Jan 22nd, 2025

കോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർതാരങ്ങളാണ് തല അജിത്തും ഇളയ ദളപതി വിജയും. താരാധന വർധിച്ചു പലപ്പോഴും ഇരുവരുടെയും ആരാധക ഗണങ്ങൾ, തമ്മിൽ തല്ലുകയും പതിവാണ്. എന്നാൽ, ഇനി ഈ തമ്മിൽ തല്ലിന്റെ ആവശ്യമില്ല, അജിത്തിനെയും വിജയേയും ഒന്നിപ്പിച്ചു അഭിനയിപ്പിയ്ക്കാനുള്ള ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍ .

ബോക്സ് ഓഫീസ് കളക്ഷനുകളിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് അജിത്തിന്റെയോ വിജയുടെയോ ഒക്കെ ചിത്രം വരുമ്പോൾ, ഇവർ രണ്ടാളും ഒറ്റ സിനിമയിൽ അഭിനയിച്ചാൽ എന്താവും അതിന്റെ കളക്ഷൻ എന്ന് നമുക്കിനി ആലോചിച്ചു തുടങ്ങാം. സ്റ്റണ്ട് ഡയറക്ടര്‍ കൂടിയായ ലീ വിറ്റേക്കറാണ് ഈ ഒരു ആഗ്രഹവുമായി വന്നിരിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ഈ സിനിമ ഹോളിവുഡ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

അജിത്തും വിജയും ഒന്നിച്ചുള്ള സിനിമ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും , അത് തന്റെ ‘ഡ്രീം കാസ്റ്റും’ ആണെന്നും ലീ വിറ്റേക്കര്‍ പറയുന്നതായാണ്, സിനിമാ മാധ്യമത്തിലെ റിപ്പോര്‍ട്ട്. ബാഹുബലിയുടെ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളുകൂടിയായിരുന്ന ലീ വിറ്റേക്കര്‍, ആരംഭം എന്ന സിനിമയിലൂടെ അജിത്തിനൊപ്പവും മുൻപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, തമിഴിൽ കാലങ്ങൾക്കു മുൻപ് അജിത്തും വിജയ്‍യും ‘രാജാവിൻ പാര്‍വൈയിലെ’ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *