Wed. Jan 22nd, 2025
ന്യൂ​ഡ​ൽ​ഹി:

ജ​മ്മു കശ്മീരിന്‌ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കാ​നും തീ​രു​മാ​നം. ജ​മ്മു കശ്‍മീർ, ല​ഡാ​ക്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യാ​ണ് വി​ഭ​ജ​നം. ഇ​തി​ല്‍ ജ​മ്മു കശ്മീരിന്‌ നി​യ​മ​സ​ഭ ഉ​ണ്ടാ​വും. ല​ഡാ​ക്ക് നി​യ​മ​സ​ഭ​യി​ല്ലാ​ത്ത കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യി​രി​ക്കും. ഈ ​ബി​ല്ലി​ൽ ഇ​പ്പോ​ൾ രാ​ജ്യ​സ​ഭ​യി​ൽ ച​ർ​ച്ച ന​ട​ക്കു​ക​യാ​ണ്. ജ​മ്മു കശ്മീരി​നെ വി​ഭ​ജി​ച്ച് കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക എ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണെ​ന്ന് അ​മി​ത് ഷാ ബി​ല്ല​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. ജമ്മു കശ്മീരിന്റെ ദുരിതങ്ങള്‍ക്ക് കാരണം പ്രത്യേകപദവിയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മൂന്ന് കുടുംബങ്ങള്‍ ചേര്‍ന്ന് ഇക്കാലമത്രയും ജമ്മു കശ്മീരിനെ കൊള്ളയടിച്ചു. ഭരണഘടന അംഗീകരിക്കുന്നുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

രാജ്യസഭയില്‍ ബില്ലവതരിപ്പിക്കാനായി എഴുന്നേറ്റ അമിത് ഷാ ‘എല്ലാ ബില്ലുകളും കശ്മീരിനെക്കുറിച്ചുള്ളതാണ്’ എന്നു പറഞ്ഞാണ് ബില്‍ അവതരിപ്പിച്ചത്.പ്രതിപക്ഷ പ്രതിഷേധത്തിനിടെ താന്‍ എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ അനിശ്ചിതത്വം തുടരവെ ആശങ്ക അറിയിച്ച് കോണ്‍ഗ്രസ് എം.പി ഗുലാം നബി ആസാദ് രാജ്യസഭയില്‍ രംഗത്തെത്തിയിരുന്നു. ‘താഴ്‌വര മുഴുവന്‍ ആശങ്കയിലാണ്. മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ തടങ്കലിലാണ്, പല രാഷ്ട്രീയനേതാക്കളും തടവിലാണ്. യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.’- എന്നായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞത്.എന്നാല്‍ വളരെ കുറച്ച് സമയം മാത്രമേയുള്ളൂവെന്ന് പ്രതിഷേധിച്ചതുകൊണ്ട് കാര്യമില്ലെന്നും പറഞ്ഞ് ഉപരാഷ്ട്പതി ബില്‍ അവതരിപ്പിക്കാന്‍ അമിത് ഷായെ ക്ഷണിക്കുകയായിരുന്നു.

പ്രതിപക്ഷ പ്രതിഷേധം :

ബിൽ അവതരിപ്പിച്ചതോടെ രാജ്യസഭയില്‍ പി.ഡി.പി. അംഗങ്ങള്‍ ഇന്ത്യന്‍ ഭരണഘടന വലിച്ചു കീറി. പി.ഡി.പി. എം.പി മാരായ നസീര്‍ അഹമ്മദ് ലോവിയും എം.എം. ഫയാസുമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഭരണഘടന കീറിയത്. ഇരുവരെയും ഉടന്‍ തന്നെ സ്പീക്കര്‍ പുറത്താക്കുകയും ചെയ്തു. എം.എം. ഫയാസ് തന്റെ കുര്‍ത്ത വലിച്ച് കീറി പ്രതിഷേധ മുദ്രാവാക്യം വിളിച്ചാണ് പുറത്തേക്ക് എത്തിയത്.

ബി​ല്ലി​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തു​നി​ന്നും ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിലൂടെ ഭരണഘടനയെ ബി.ജെ.പി. കൊലചെയ്തുവെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഭരണഘടന സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനൊരുക്കമാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കാനാകില്ലെന്നും ആസാദ് പറഞ്ഞു.

മു​ൻ കശ്‍മീർ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വു​മാ​യ ഒ​മ​ർ അ​ബ്ദു​ള്ള. ബി​ൽ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ക​പ​ക്ഷീ​യ​വും ഞെ​ട്ടി​ക്കു​ന്ന​തു​മാ​യ തീ​രു​മാ​ന​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റേ​ത്. ഈ ​തീ​രു​മാ​നം ദൂ​ര​വ്യാ​പ​ക​വും അ​പ​ക​ട​ക​ര​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

1947 ല്‍ ഇന്ത്യയോടൊപ്പം നില്‍ക്കാനുള്ള ജമ്മു കശ്മീരിലെ നേതാക്കളുടെ തീരുമാനത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണെന്ന് പി. ഡി. പി. നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും കശ്മീ​രി​ന് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും മു​ഫ്തി മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തും വിള്ളൽ :

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിള്‍ 370 നീക്കം ചെയ്യാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് പ്രതിപക്ഷത്തുള്ള ബി.എസ്.പി, ആം ആദ്മി പാർട്ടി ബിജു ജനതാദൾ, അണ്ണാ ഡിഎംകെ, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ രംഗത്തെത്തിയത് ശ്രദ്ധേയമായി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കുന്നതിനുള്ള തീരുമാനത്തെ പിന്തുണച്ച് ബി.എസ്.പി എം.പി സതീഷ് മിശ്ര രംഗത്തു വന്നു. ബിൽ പാസാകണം. ആർട്ടിക്കിൾ 370യേയും 35 എയേയും തങ്ങളുടെ പാർട്ടി എതിർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ വിമർശകനെന്നു കരുതപ്പെട്ടിരുന്ന അരവിന്ദ് കെജ്‌രിവാൾ പോലും ബില്ലിനെ അനുകൂലിച്ചു ട്വീറ്റ് ചെയ്തു. ആം ആദ്മി പാർട്ടി ബില്ലിനെ അനുകൂലിക്കുമെന്നും ഇത് കശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവരുമെന്നുമാണ് കെജ്‌രിവാളിന്റെ ട്വീറ്റ്.

വൈ.എസ്.ആർ കോൺഗ്രസ് ബി.ജെ.പി യുടെ തീരുമാനത്തെ ധീരം എന്നാണ് വിശേഷിപ്പിച്ചത്. ഇക്കാര്യത്തിൽ നെഹ്റു പട്ടേലിനെ വിശ്വാസത്തിലെടുത്തിരുന്നെങ്കിൽ ഈ വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ടി വരില്ലായിരുന്നെന്ന് വൈ.എസ്.ആർ കോൺഗ്രസ്സിനു വേണ്ടി സംസാരിച്ച വി. വിജയസായ് റെഡ്ഢി പറഞ്ഞു.

ബില്ലിനെ പിന്തുണച്ച് സംസാരിക്കവെ, ഒരുനാൾ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാകുമെന്ന് ബി.ജെ.ഡിയുടെ പ്രസന്ന ആചാര്യ സംസാരിച്ചു. എ.ഐ.എ.ഡി.എം.കെ ക്കു വേണ്ടി ബില്ലിനെ പിന്തുണച്ച് സംസാരിച്ചത് എ. നവനീത് കൃഷ്ണനാണ്. ബില്ലിൽ ആശങ്കപ്പെടാനായി ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ സേനാവിന്യാസം ;

പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍നിന്ന് എണ്ണായിരത്തോളം അര്‍ധസൈനികരെയാണ് വിമാനത്തില്‍ അടിയന്തരമായി കശ്മീര്‍ താഴ്‌വരയിലേക്കു കൊണ്ടുപോയത്. ശ്രീനഗറില്‍നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നീക്കം.

ഇന്നു രാവിലെ തന്നെ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഒരു ലക്ഷത്തിലധികം സൈനികരെ കശ്മീരിൽ വിന്യസിച്ചിരുന്നു. കരസേനാ മേധാവി ബിപിന്‍ റാവത്ത് നേരിട്ട് ശ്രീനഗറിലെത്തിയാണ് സേനാ വിന്യാസത്തിനു ചുക്കാന്‍ പിടിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രണ്ടു ദിവസം കശ്മീരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *