ടോക്കിയോ:
ജപ്പാനെ നടുക്കി വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജപ്പാനിലെ ഫുക്കുഷിമ എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. 250 കിലോമീറ്റർ അകലെയുള്ള തലസ്ഥാനനഗരമായ ടോക്കിയോ വരെ ഭൂചലനത്തിന്റെ ആഘാതമനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
പ്രാദേശിക സമയം വൈകിട്ട് 7.30നായിരുന്നു സംഭവം. ഭൂചലനത്തില്‍ ഇതുവരെ ആളാപയമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
ഭൂകമ്പങ്ങൾ സാധാരണമായ രാജ്യമാണ് ജപ്പാൻ. ആറോ അതിലധികമോ തീവ്രതയുള്ള ആഗോളതലത്തിൽ രേഖപ്പെടുത്തപ്പെട്ട 20 ശതമാനം ഭൂകമ്പങ്ങളും ഉണ്ടായിട്ടുള്ളത് ജപ്പാനിലാണ്.
2011 ൽ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ ഒൻപതായിരുന്നു. പതിനയ്യായിരത്തോളം മനുഷ്യരാണ് അന്ന് ഭൂകമ്പത്തിലും സുനാമിയിലുമായി കൊല്ലപ്പെട്ടത്.