Mon. Dec 23rd, 2024

തമിഴകത്ത് കൊണ്ടാടിയ ചിത്രം വിക്രം-വേദ ഹിന്ദി റീമേക്ക് വരുന്നു. മാധവനും വിജയ് സേതുപതിയുമായിരുന്നു തമിഴിൽ വിക്രമും വേദയുമായി തകര്‍ത്തഭിനയിച്ചതെങ്കിൽ, ആമിർ ഖാനും സൈഫ് അലി ഖാനുമാണ് ബോളിവുഡ് വിക്രം-വേദാക്കളാകാനിരിക്കുന്നത്. വിക്രമായി സെയ്ഫും വേദയായി ആമീറും വേഷമിടുമെന്നാണ് ഫിലിം ഫെയര്‍ റിപ്പോർട്ട്.

തമിഴ് ചിത്രം സംവിധാനം ചെയ്ത പുഷ്കറും ഗായത്രിയും തന്നെയായിരിക്കും ഹിന്ദിയിലും സംവിധായകരായി എത്തുക. ചിത്രത്തിന്‍റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി നാളുകളേറെയായിട്ടുണ്ട്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തുടങ്ങുക . ‘വിക്രം വേദ’ എന്ന പേര് തന്നെയാവും ഹിന്ദി ചിത്രത്തിന്‍റെയും പേര് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *