Sun. Dec 22nd, 2024
കൊല്ലം:

വാതക ചോർച്ചയെ തുടർന്ന് , ചവറയിലെ കെ.എം.എം.എല്ലിനു (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്) മുന്നിൽ സമരം ചെയ്തവർ ആശുപത്രിയിലായി. കമ്പനി കോംപൗണ്ടിന് മുന്നിൽ ഉപരോധ സമരം നടത്തിയ 10 പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചു.

കെ.എം.എം.എല്ലില്‍ നിന്നുണ്ടാകുന്ന മലിനീകരണ പ്രശനങ്ങളെ കാരണം ചൊല്ലിയാണ് ഉപരോധ സമരം. ദുരിതസാക്ഷികളായ പന്മന, ചിറ്റൂര്‍, കളരി വാര്‍ഡുകളിലെ അന്ധേവാസികളാണ്, ഭൂമി ഏറ്റെടുക്കണമെന്നാ ആവശ്യം ഉന്നയിച്ചു പ്രതിഷേധം സംഘടിപ്പിപ്പിച്ചത് .

കെ.എം.എം.എല്ലിനു മുന്നില്‍ ഇന്നലെ മുതലായിരുന്നു ഉപരോധ സമരം തുടങ്ങിയിരുന്നത്. സമരത്തെ തുടര്‍ന്നു കമ്പനി ജീവനക്കാര്‍ക്കു ഉള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ, ക്ലോറിന്‍ ചോര്‍ച്ചയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിയന്ത്രണ വിധേയമാക്കിയെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *