Sun. Feb 23rd, 2025
പത്തനംതിട്ട:

മകളുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു.ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ സജീവ് (49) ആണ് ഇന്ന് പുലര്‍ച്ചെയോടെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇലവുംതിട്ടക്ക് സമീപം കുറയാനപ്പള്ളിയിലെ ഭാര്യ വീട്ടില്‍ വച്ച് ഒരു കാറിലും ബൈക്കിലുമായി എത്തിയ സജീവിന്റെ മകളുടെ കാമുകനായ കോന്നി സ്വദേശിയായ യുവാവും സംഘവും സജീവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. വിദേശത്ത് ജോലിയിലായിരുന്ന സജീവ് ഏതാനും ദിവസം മാത്രം മുന്‍പാണ് നാട്ടിലെത്തിയത്. സ്വകാര്യ ബസ് ഡ്രൈവറായ ഇയാളുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. സജീവ് നാട്ടിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം ഇതേ ചെല്ലി മകളെ മര്‍ദിച്ചതായി ആരോപിച്ച് യുവാവ് ഇടപ്പരിയാരത്തെ കുടുംബ വീട്ടിലെത്തിയും സജീവിനെ മര്‍ദ്ദിച്ചതായി പറയപ്പെടുന്നു. കുറിയാനപ്പള്ളിയില്‍ വച്ച് മര്‍ദനമേറ്റ് അവശനായ സജീവ് ഓട്ടോറിക്ഷയില്‍ ഇടപ്പരിയാരത്തെ കുടുംബ വീട്ടിലെത്തി ബോധംകെട്ട് വീട്ടുകയായിരുന്നു.

സജീവിന്റെ സഹോദര പുത്രനായ ഗോകുല്‍ സമീപവാസികളെ വിവരമറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വൈക്കത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ നട്ടെല്ലിന് ഒടിവ് സംഭവിച്ച സജീവ് ഇന്ന് പുലര്‍ച്ചയോടെ ആശുപത്രിയില്‍ വച്ച് മരിച്ചു. മെഴുവേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഞയറാഴ്ച്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *