Wed. Dec 18th, 2024
ന്യുയോര്‍ക്ക് :

കൊടുംഭീകരനും അല്‍ഖ്വായ്ദ സ്ഥാപകനുമായ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുഎസ് സേനയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ കൊല്ലപ്പെട്ടതിന്റെ തീയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

അല്‍ഖ്വായ്ദ നേതാവായ ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളര്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ബുധനാഴ്ച്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനോ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *