Fri. Nov 22nd, 2024

ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ ഗണത്തില്‍ യു.എ.ഇ.ക്ക്മികച്ച നേട്ടം. ലോക തലത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ട് ഇരുപതാം റാങ്കിലേക്കാണ് ഉയര്‍ന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്.പിന്നിട്ട കാലയളവില്‍ ഓരോ രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ക്ക് ലഭിക്കുന്ന പിന്തുണ കൂടി റാങ്കിങ് നിര്‍ണയത്തിന് മാനദണ്ഡമായിട്ടുണ്ട്.

ജപ്പാന്‍, സിംഗപ്പൂര്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ് പട്ടികയില്‍ മുന്നില്‍. ദക്ഷിണ കൊറിയ, ഫിന്‍ലാന്റ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. പരമാവധി രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് സാധിക്കും .

ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയാണ് ലോക തലത്തില്‍ റാങ്കിങ് നിര്‍ണയം നടത്തിയത്. സൗജന്യ വിസ, വിസ ഓണ്‍ അറൈവല്‍ എന്നിവയുള്‍പ്പെടെ ലോക രാജ്യങ്ങള്‍ക്കിടയിലെ സ്വീകാര്യത മുന്‍നിര്‍ത്തിയാണ് റാങ്കിങ് നിര്‍ണയം. മൊത്തം 199 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ്പരിഗണിച്ചത്.

ഡന്‍മാര്‍ക്ക്, ഇറ്റലി, ലക്‌സംബര്‍ഗ്, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വീഡന്‍ എന്നിവയും മുന്‍നിരയിലുണ്ട്. എന്നാല്‍ മുമ്പ് ഉയര്‍ന്ന പദവിയില്‍ ഉണ്ടായിരുന്ന യു.കെ, യു.എസ്. പാസ്‌പോര്‍ട്ടുകള്‍ പുതിയ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നി രാജ്യങ്ങള്‍ക്ക് തൊണ്ണൂറ്റിയൊമ്പതാം സ്ഥാനമാണ് പട്ടികയില്‍ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *