Mon. Dec 23rd, 2024
ബെംഗളൂരു:

എസ്.വി. രംഗനാഥന്‍ കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ, ഇടക്കാല ചെയര്‍മാനായി നിയമിക്കപ്പെട്ടു. കഫേ കോഫിഡേയുടെ ഉടമ, വിജി സിദ്ദാര്‍ത്ഥ നിര്യാതനായതിനെ തുടര്‍ന്നാണ് കമ്പനി ബോര്‍ഡിന്റെ ഈ പുതിയ നീക്കം. ബുധനാഴ്ച ചേർന്ന ബോര്‍ഡിലാണ് തീരുമാനം. കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു എസ്.വി. രംഗനാഥ്.

ചെയർമാനൊപ്പം, കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിതിന്‍ ബഗ്മാനെയും നിയമോപദേശകനായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെയും തിരഞ്ഞെടുത്തു.

നിക്ഷേപകരുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ഇങ്കിതങ്ങൾ സംരക്ഷിക്കാന്‍ കോഫിഡേ പ്രതിജ്ഞാബദ്ധമാണ്, ബോര്‍ഡ് പത്രക്കുറിപ്പില്‍ പറയുന്നു.സ്ഥാപകനായ വി.ജി. സിദ്ധാര്‍ത്ഥയുടെ തിരോധാനത്തെ തുടർന്ന്, കഫേ കോഫി ഡേ ഓഹരി വില, ഇന്നലെ കുത്തനെ ഇടിഞ്ഞിരുന്നു. നിലവിൽ, 1500ല്‍ പരം കോഫി ഷോപ്പുകളാണ് രാജ്യത്താകമാനമായി കേഫി ഡേ ശൃംഖലക്കു കീഴിൽ പ്രവർത്തിക്കുന്നത്.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകൻ കൂടിയായ സിദ്ധാര്‍ഥ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനു സമീപത്തുവച്ചു കാണാതാവുകയായിരുന്നു, 34 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍, പാലത്തിന് സമീപമുള്ള ഹൊയ്കെ ബസാറില്‍ നിന്ന്, ഇന്ന് പുലര്‍ച്ച ആറരയോടെ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *