ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്ന മലയാളി ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍. പഠന വിഷയങ്ങള്‍ ആപ്പ് വഴി കുട്ടികളിലേക്കെത്തിക്കുന്ന ബൈജൂസ് ആപ്പിന്റെ മൂല്യം 40,000 കോടി രൂപ കടന്നോടെയാണ് പട്ടികയില്‍ ബൈജു എത്തിയത്.ബില്യണയര്‍ ക്ലബില്‍ ഇടം നേടിയ അപൂര്‍വം മലയാളികളില്‍ ഒരാളായാണ് മുപ്പത്തിയേഴുകാരനായ ബൈജു മാറിയിരിക്കുന്നത്.
ബൈജൂസ് ആപ്പിന് മുന്‍പ് തുടങ്ങിയ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം ലഭിച്ചിരുന്നു. 570 കോടി ഡോളറിന്റെ ഫണ്ട് സമാഹരിച്ചതോടെയാണ് ബൈജു രവീന്ദ്രന്‍ ഈ നേട്ടത്തിന് ഉടമയായത്.
ബംഗളൂരു ആസ്ഥാനമായ ബൈജൂസ് ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോണ്‍സര്‍മാര്‍ ആവുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു രവീന്ദ്രന്‍.