Sun. Feb 2nd, 2025

അക്ഷയ് കുമാര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ വീണ്ടും എത്തുകയാണ് മലയാളത്തിലെ ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണി . താരം ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. യുഎസില്‍ സ്ഥിര താമസമായ അദ്ദേഹം മാര്‍ഷല്‍ ആര്‍ട്‌സ് പ്രമേയമാക്കുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇപ്പോള്‍ ഏതു ചിത്രമാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്തിടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ ബച്ചന്‍ പാണ്ഡെയാണ് ഈ ചിത്രമെന്നാണ് വിവരം.

പ്രധാനപ്പെട്ടൊരു വേഷത്തിലൂടെ ബോളിവുഡില്‍ എത്തുന്നതിന്റെ സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയില്‍ എത്തിയ ബാബു ആന്റണിക്ക് ഇപ്പോള്‍ മികച്ച അവസരങ്ങള്‍ തേടി വരുന്നുണ്ട്. ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്നൊരു ചിത്രം ഒമര്‍ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *