സൗദി:
ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവരെയും ഇരകളായവരുടെ ബന്ധുക്കളെയും ഹജ്ജിന് ക്ഷണിച്ച് സൗദി അറേബ്യ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി 200 പേരാണ് സൗദിയിലെത്തുക.
ഇവരുടെ യാത്രാ-താമസ ചെലവുകളും പൂര്‍ണ്ണമായി സല്‍മാന്‍ രാജാവ് വഹിക്കുമെന്നും ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണംനടന്ന അല്‍-നൂര്‍ പള്ളിയിലെ യാത്രയയപ്പ് ചടങ്ങില്‍ ന്യൂസിലാൻഡിലെ സൗദി സ്ഥാനപതി അബ്ദുല്‍റഹ്മാന്‍ അല്‍ സുഹൈബാനി പറഞ്ഞു. പത്തുലക്ഷം യു.എസ്. ഡോളറിലേറെയാണ് (ആറുകോടി രൂപയിലധികം) ഇതിനായി ചെലവുവരിക.
മാര്‍ച്ചില്‍ അല്‍-നൂര്‍ പള്ളിയില്‍ വലതുവംശീയഭീകരന്‍ നടത്തിയ വെടിവെപ്പില്‍ 51 പേരാണ് കൊല്ലപ്പെട്ടത്.