കര്‍ണാടക:
കര്‍ണാടകയില്‍ വീണ്ടും ബിജെപി അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ ഇന്ന് വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യും.സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ രാവിലെ ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ടിരുന്നു. തുടര്‍ന്നാണ് തീരുമാനം അറിയിച്ചത്.
കോണ്‍ഗ്രസ് -ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 3 വിമതരെ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ അയോഗ്യനാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. 3 പേരുടെ അയോഗ്യതയെ തുടര്‍ന്ന് 224 അംഗ സഭയില്‍ അംഗബലം 221 ആയി. ഇതേ തുടര്‍ന്ന് കേവല ഭൂരിപക്ഷം 111 ആകും. 106 പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്കുള്ളത്. ഇതനുസരിച്ച് സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദമുന്നയിക്കാന്‍ സാങ്കേതികതടസ്സമുണ്ട്.
അയോഗ്യരാക്കപ്പെട്ട വിമതരുടെ നിലപാടാണ് ബിജെപിയ്ക്ക് നിര്‍ണായകം. ഇവരുടെ തീരുമാനം ആണ് ബിജെപിയും കോണ്‍ഗ്രസും ഒരേപോലെ ഉറ്റുനോക്കുന്നത് .ഇവര്‍ മടങ്ങിയെത്തുമോ രാജി പിന്‍വലിക്കുകയോ ചെയ്താല്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം നീക്കങ്ങള്‍ പൊളിയും . കോണ്‍ഗ്രസിന്റെ തന്ത്രവും ഇതു തന്നെയാണ്.
സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ബിജെപിക്ക് സഭയില്‍ വിശ്വാസ തെളിയിക്കണം. വിമതരെ മുഴുവന്‍ അയോഗ്യരാക്കുകയോ, രാജി സ്വീകരിക്കുകയോ ചെയ്താല്‍ മാത്രമേ 106 പേരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനും വിശ്വാസം തെളിയിക്കാനും ബിജെപിക്ക് കഴിയൂ.
കോണ്‍ഗ്രസ് ദള്‍ വിമതരെ കൂടി മന്ത്രിസ്ഥാനം നല്‍കി തൃപ്തിപ്പെടുത്തുക എന്നത് ബിജെപിക്ക് വലിയ കടമ്പയാകും. അതിനാല്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മറ്റു മന്ത്രിസ്ഥാനങ്ങള്‍ സമയമെടുത്ത് തീരുമാനിക്കുകയും ചെയ്യാനാണ് സാധ്യത