വാട്‌സാപ്പിലെ പെയ്‌മെന്റ് സര്‍വീസ് ഈ വര്‍ഷംതന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് വാട്‌സ്ആപ്പ് ഗ്ലോബല്‍ തലവന്‍ വില്‍ കാത് കാര്‍ട്ട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനി പെയ്‌മെന്റ് സംവിധാനം ഇന്ത്യയില്‍ പരീക്ഷിച്ച് വരികയാണ്.ഈ വര്‍ഷം അവസാനത്തോടെ ഈ ഫീച്ചര്‍ വാട്ട്‌സ്ആപ്പില്‍ എത്തും. വളരെ എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ സഹായിക്കുന്ന രീതിയിലാകും പുതിയ ഫീച്ചര്‍ എത്തുക.
മെസ്സേജ് അയയ്ക്കുന്ന പോലെ വളരെ എളുപ്പത്തില്‍ പണമയക്കാന്‍ കഴിയണം. അതിവേഗം വളരുന്ന ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ സേവനം ഇനി വൈകാന്‍ ആവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പെയ്‌മെന്റ് സര്‍വീസിന് പാലിക്കേണ്ട റിസര്‍ബാങ്ക് ചട്ടങ്ങള്‍ പാലിക്കാതെയാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് നേരത്തെ മറ്റു ഈ പെയ്‌മെന്റ് കമ്പനികള്‍ ഉള്‍പ്പെടെ ആരോപണമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയിലുള്ള ഡേറ്റ് സെന്‍സറുകളില്‍ സൂക്ഷിക്കുന്നത് അടക്കമുള്ള റിസര്‍ബാങ്ക് നിബന്ധനകള്‍ പാലിച്ചു കൊണ്ടിരിക്കുകയാണെന്ന് കമ്പനി അടുത്തിടെ സുപ്രീംകോടതിയെ അറിയിച്ചു.
ഇന്ത്യയില്‍ ഈ പെയ്‌മെന്റ് മേഖലയിലേക്ക് വാട്‌സ്ആപ്പും കൂടി കടന്നതോടെ ഗൂഗിള്‍ പേ, പേടിഎം,ഫോണ്‍ പേ തുടങ്ങിയ കമ്പനികള്‍ക്ക് കടുത്ത എതിരാളികളെയാവും നേരിടേണ്ടിവരിക. നിലവില്‍ വാട്ട്‌സ്ആപ്പില്‍ 40 കോടി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്