Sun. Apr 6th, 2025 11:09:19 AM
കാനഡ: വീണ്ടും ഒരിക്കൽ കൂടി യുവരാജ് സിങ് അരങ്ങേറുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കാനഡയിലെ ഗ്ലോബല്‍ ട്വന്റി20 ലീഗിൽ കളിയ്ക്കാൻ തീരുമാനിച്ച മുൻ ഇന്ത്യന്‍ താരതിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ ഒന്റാരിയോയില്‍ നടന്നത്. എന്നാൽ, യുവരാജിന്റെ അരങ്ങേറ്റം ആരാധകരെ നിരാശയിലാക്കി, തോല്‍വിയിലാണ് കലാശിച്ചത്.

യുവരാജ് നായകനായ ടോറന്റോ നാഷണല്‍സ് 8 വിക്കറ്റിനു വാന്‍കോവര്‍ നൈറ്റ്സിനോട് തോറ്റു. യുവരാജ് 27 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് പുറത്തായി. പക്ഷെ, യുവിയുടെ വിചിത്ര പുറത്താകലാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. റിസ്‍വാന്‍ ഷീമയുടെ പന്തിലായിരുന്നു യുവിയുടെ പുറത്താകല്‍. ഒരു കൂറ്റനടിക്ക് ശ്രമിക്കുകയായിരുന്ന യുവിയെ കബളിപ്പിച്ച് പന്ത് വിക്കറ്റ് കീപ്പറിലേക്ക്. ഔട്ട് സൈഡ് എഡ്ജുണ്ടായിരുന്നിട്ടും പന്ത് ഗ്ലൌസിലാക്കാന്‍ കീപ്പര്‍ക്കായില്ല. പന്ത് കീപ്പറുടെ ഗ്ലൌസില്‍ തട്ടി സ്റ്റമ്പിലേക്ക് വീണു. ഈ സമയം യുവിയുടെ കാല്‍ ക്രീസിനുള്ളില്‍ തന്നെയുണ്ടായിരുന്നു തൊട്ടടുത്ത നിമിഷം കാല് ക്രീസിന് വെളിയിലേക്ക് പോയി, അശ്രദ്ധ കൊണ്ടാവാം ലെഗ് അമ്പയര്‍ ഔട്ട് വിളിച്ചു. എന്നാൽ, റീപ്ലേയ്ക്ക് കാത്തുനില്‍ക്കാതെ യുവി മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *