Sun. Dec 29th, 2024
തിരുവനന്തപുരം:

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തികുത്തുക്കേസിലെ പ്രതികളുടെ എം.എ പരീക്ഷ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സാഹചര്യത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു മുന്നോട്ടു വന്നിരിക്കുന്നത്.പ്രതിപക്ഷ കക്ഷികളുടെ ഈ ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.
എന്നാൽ, പൂജ്യം മാര്‍ക്ക് ഉള്‍പ്പെടെയുള്ള ശിവരഞ്ജിത്തിന്റെയും നസീമിന്റെയും മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതോടെ, ഇവര്‍ എങ്ങനെയാണ് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയത് സംബന്ധിച്ച സംശയവും ശക്തമായി. പുതിയ സാഹചര്യത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റിനെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ പ്രസക്തമാണെന്ന നിലപാടിലാണ് പ്രതിപക്ഷം ഇപ്പോൾ ഉള്ളത്. ഈ അന്വേഷണത്തിന് സമ്മര്‍ദ്ദം കൂട്ടാനാവും പ്രതിപക്ഷ സംഘടനകൾ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *