Wed. Jan 22nd, 2025
ഡല്‍ഹി:

മരിടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതു ബന്ധപ്പെട്ട് നല്‍കിയ രണ്ടാമത്തെ ഹര്‍ജിയും സുപ്രീംകോടതി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മരടിലെ ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.കെട്ടിട നിര്‍മാതാക്കള്‍ അടക്കം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു.

തീരദേശ നിയമം ലംഘിച്ച് ഫ്‌ലാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉള്ള കോടതി ഉത്തരവില്‍ എല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി .

മരടിലെ ജെയിന്‍ ഹൗസിങ് ഫ്ളാറ്റ് സമുച്ചയത്തില്‍ താമസക്കാരനായ മനോജ് കൊടിയന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് കോടതി തളലിയത്. 2011ല്‍ അറുപത് ലക്ഷം രൂപ മുടക്കി ഫ്ളാറ്റ് വാങ്ങി. വായ്പയെടുത്തും ജീവിതക്കാലത്തെ സമ്പാദ്യം മുഴുവനുമെടുത്താണ് മിക്കവരും ഫ്ളാറ്റ് വാങ്ങിയത്. ഫ്ളാറ്റ് പൊളിച്ചാല്‍ ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാകും. നിയമകുരുക്കുണ്ടോ തുടങ്ങി എല്ലാ വശവും പരിശോധിച്ചാണ് ബാങ്കുകള്‍ വായ്പ അനുവദിച്ചതെന്നും ഫ്ളാറ്റ് ഉടമയുടെ ഹര്‍ജിയില്‍ പറയുന്നു.

തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്സ്, കായലോരം അപ്പാര്‍ട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ചേഴ്സ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ മേയ് എട്ടിന് സുപീംകോടതി ഉത്തരവിട്ടത്.തുടര്‍ന്ന് ഫ്‌ളാറ്റുകള്‍ പോളിക്കണമെന്ന സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഒരു റിട്ട് ഹര്‍ജി ജൂലൈ അഞ്ചിനും, പുനപരിശോധന ഹര്‍ജികള്‍ ജൂലൈ 11ന് കോടതി തള്ളിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *