മുംബൈ:
ഇന്‍ഫിനിക്‌സ് ഹോട്ട് 7 സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. മുന്നിലും പിന്നിലും ഡ്യൂവല്‍ ക്യാമറകളാണ് ഇതിന്റെ സവിശേഷത.7999 രൂപയാണ് ഇതിന്റെ വില് . ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഇന്‍ഫിനിക്‌സില്‍ നിന്നും വിപണിയില്‍ ലഭ്യമാകുന്നുണ്ട്
6.19 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 7 ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഇ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് & 256 ജിബിവരെ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളത് .Helio P25 (MTK6757CD) പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .
കൂടാതെ ആന്‍ഡ്രോയിഡിന്റെ Pieയില്‍ തന്നെയാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 7 എന്ന സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .മുന്നിലും പിന്നിലും ഡ്യൂവല്‍ ക്യാമറകളാണ് ഇതിനുള്ളത് .13 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 13 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്കിയിരിക്കുന്നത് .അതുപോലെ തന്നെ 4000 mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും .കൂടാതെ 7350 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുകളും & EMI ലൂടെയും ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കാവുന്നതാണ്