ഡല്‍ഹി :
സൈനിക സേവനത്തിനൊരുങ്ങി ക്രിക്കറ്റ് നായകന്‍ എം.എസ് ധോണി. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 15 വരെയാണ് ധോണി സൈന്യത്തിന്റെ ഭാഗമാകുക. ക്രിക്കറ്റില്‍ നിന്ന് ഒഴിവെടുത്താണ് സൈന്യത്തിന്റെ ഭാഗമാകുന്നത്.
കശ്മീര്‍ താഴ്‌വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമായിരിക്കും ധോണി. രാഷ്ട്രീയ റൈഫിള്‍സിന്റെ തീവ്രവാദ വിരുദ്ധ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്‌സ്.
അനന്ദ്‌നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷയാണ് വിക്ടര്‍ ഫോഴ്‌സിന്റെ ചുമതല. ധോണി, സൈന്യത്തിന്റെ പട്രോളിങ്, കാവല്‍ ജോലികളില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പാരച്യൂട്ട് റെജിമെന്റ് 106 ടി.എ ബറ്റാലിയനൊപ്പമാണ് ധോണി.
നേരത്തെ വിരമിക്കലിന് ശേഷം സൈനിക വൃത്തിയിലേക്ക് മാറാനും സജീവമായി പങ്കെടുക്കാനുമാണ് ധോണി ആഗ്രഹിക്കുന്നത് എന്ന തരത്തില്‍ ധോണിയുടെ മാനേജര്‍ പ്രതികരിച്ചിരുന്നു.