Sun. Dec 29th, 2024
ന്യൂഡൽഹി:

കോൺഗ്രസ് – ജെ.ഡി.എസ്. സഖ്യത്തെ അധികാരത്തിലേക്കുള്ള പാതയിൽ ഒരു തടസ്സമായി കണ്ടവരുടെ അത്യാഗ്രഹം ജയിച്ചപ്പോൾ ജനാധിപത്യവും സംസ്ഥാനത്തെ ജനങ്ങളുമാണ് പരാജയപ്പെട്ടതെന്നു കർണ്ണാടക സർക്കാരിന്റെ പതനത്തിന്റെ ഏതാനും മണിക്കൂറുകൾക്കു ശേഷം കോൺഗ്രസ് രാഹുൽ ഗാന്ധി പറഞ്ഞു.

14 മാസത്തെ ഭരണത്തിനു ശേഷം, ചൊവ്വാഴ്ച കർണ്ണാടക അസംബ്ലിയിൽ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിൽ കോൺഗ്രസ് – ജെ.ഡി.എസ്. സർക്കാർ പരാജയപ്പെട്ടിരുന്നു.

“ജനാധിപത്യവും, സത്യസന്ധതയും, കർണ്ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു.” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *