Fri. Nov 22nd, 2024
തിരുവനന്തപുരം:

ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനുള്ള എം.വിന്‍സെന്റ് എം.എല്‍.എ.യുടെ സ്വകാര്യബില്ലിന് അനുമതിയില്ല. വിശ്വാസ സംരക്ഷണം തടയണമെന്ന ബില്ലിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം വിലക്കുന്നത് സംബന്ധിച്ചുള്ള അനൗദ്യോഗിക ബില്ലാണ് എം.വിന്‍സെന്റ് കൊണ്ടുവന്നത്.

ശബരിമല വിശ്വാസികളെ പ്രത്യേക വിഭാഗമായി അംഗീകരിക്കണമെന്നും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭരണഘടനയുടെ അനുച്ഛേദം 26 പ്രകാരം അയ്യപ്പഭക്തര്‍ക്കുള്ള അവകാശമാണിത്. ഇതിനെതിരെ നിയമം കൊണ്ടുവരാതെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കബളിപ്പിക്കുകയാണെന്ന് എം.വിന്‍സെന്റ് ആരോപിച്ചു.

എന്നാല്‍ യുവതി പ്രവേശനം വിലക്കുന്ന ബില്ല് ഭരണഘടനാവിരുദ്ധമാണെന്ന് നിയമ വകുപ്പിന്റെ ഉപദേശം ലഭിച്ചെന്നും ഈ സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്നും സ്പീക്കര്‍ രേഖാമൂലം കത്ത് നല്‍കി.

എം.വിന്‍സെന്റിന്റെ സ്വകാര്യ ബില്ല് നിയമപരമല്ലെന്ന് നിയമവകുപ്പ് കഴിഞ്ഞ സെപ്റ്റംബറിലും അറിയിച്ചിരുന്നു. എന്നാല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്ക് സമ്മാന ബില്ല് അവതരിപ്പിക്കുന്നതിന് ലോക്‌സഭാ സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും എം എല്‍ എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *