Wed. Apr 24th, 2024
കര്‍ണ്ണാടക:

 
കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ചൊവാഴ്ച നടക്കും. വൈകിട്ട് ആറിന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി 11.42 ഓടെ സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. ചൊവാഴ്ച പകല്‍ 10 ന് സഭ വീണ്ടും ചേരും. വൈകിട്ട് നാലുവരെ ചര്‍ച്ച തുടരും. തുടര്‍ന്ന് മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി മറുപടി പറയും.

കര്‍ണ്ണാടകയി​ലെ രാ​ഷ്ട്രീ​യ പ്രതിസന്ധിയില്‍ തീ​രു​മാ​നം നീട്ടാന്‍ വി​മ​ത എം​.എ​ല്‍​.എ​മാ​ര്‍ ശ്രമം നടത്തുന്നുണ്ട്. ചൊ​വ്വാ​ഴ്ച 11ന് ​നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ര്‍ വി​മ​ത എം​.എ​ല്‍​.എ​മാ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ, അ​യോ​ഗ്യ​തയുമായി ബന്ധപ്പെട്ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ഒ​രു മാ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്, വി​മ​ത എം​.എ​ല്‍.​എ​മാ​ര്‍ സ്പീ​ക്ക​ര്‍​ക്ക് ക​ത്തു സമര്‍പ്പിച്ചു. എം.എ.എമാർ ഇപ്പോഴും മും​ബൈ​യി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *