കര്‍ണ്ണാടക:
കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ചൊവാഴ്ച നടക്കും. വൈകിട്ട് ആറിന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി 11.42 ഓടെ സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. ചൊവാഴ്ച പകല്‍ 10 ന് സഭ വീണ്ടും ചേരും. വൈകിട്ട് നാലുവരെ ചര്‍ച്ച തുടരും. തുടര്‍ന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മറുപടി പറയും.
കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ തീരുമാനം നീട്ടാന്‍ വിമത എം.എല്‍.എമാര്‍ ശ്രമം നടത്തുന്നുണ്ട്. ചൊവ്വാഴ്ച 11ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ വിമത എം.എല്‍.എമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, അയോഗ്യതയുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഒരു മാസത്തെ സമയം വേണമെന്നാവശ്യപ്പെട്ട്, വിമത എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് കത്തു സമര്‍പ്പിച്ചു. എം.എ.എമാർ ഇപ്പോഴും മുംബൈയില്‍ തന്നെ തുടരുകയാണ്.