കൊളംബോ:
ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിനു ശേഷം വിരമിക്കുമെന്ന് ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പിൽ 13 വിക്കറ്റുകള്‍ മലിംഗ നേടിയിരുന്നു. ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഗ്രൂപ്പ് ഘട്ടത്തില്‍ ലങ്കയോടു തോറ്റത് മലിംഗയുടെ മികവിലായിരുന്നു.
ജൂലൈ 26 ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിനുശേഷമാണ് മലിംഗ വിടവാങ്ങുക. മൂന്ന് ഏകദിനങ്ങള്‍ ഉള്ള പരമ്പരയിൽ ആദ്യ മത്സരത്തിൽ മാത്രമേ മലിംഗ പങ്കെടുക്കുകയുള്ളൂ. തുടര്‍ച്ചയായേറ്റിരുന്ന പരിക്കുകൾ കാരണം, മലിംഗ, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഏകദിനങ്ങളിലും ട്വന്‍റി-20യിലും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.
അടുത്ത മാസം 36 വയസ്സിലെത്തുന്ന മലിംഗ ലങ്കയ്ക്കു വേണ്ടി 225 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. 29.02 ശരാശരിയില്‍ 335 വിക്കറ്റുകള്‍ മലിംഗ ലങ്കയ്ക്ക് ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ മൂന്നാമനാണ്. 73 ട്വന്‍റി-20യും 30 ടെസ്റ്റുകളിലും മലിംഗ പന്തെറിഞ്ഞിട്ടുണ്ട്. ട്വന്‍റി-20യില്‍ 97 വിക്കറ്റുകളും ടെസ്റ്റില്‍ 101 വിക്കറ്റുകളുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.