തിരുവനന്തപുരം:
ഭീകരവിരുദ്ധ സേനയുടെ മേധാവിയായി, എസ്.പി. ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ നിയമിച്ചു. 2015 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ്‍, ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്.
മെഡിക്കല്‍ കോളേജിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ചില സി.പി.എം. യൂത്ത് വിംഗ് അംഗങ്ങള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്നു പറഞ്ഞുകൊണ്ട്, സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍, എസ്.പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തിയിരുന്നു. എന്നാല്‍ റെയ്‌ഡിൽ അവരെ കണ്ടത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെത്തുടർന്നുണ്ടായ വിവാദഫലമായിട്ട് എസ്.പിയെ സ്ഥലം മാറ്റിയിരുന്നു. നിലവില്‍ വനിത ബറ്റാലിയന്റെ ചുമതലയാണ് എസ്പിയ്ക്കുള്ളത്.