ലണ്ടൻ:
പ്രവചനങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിന്റെ ഫലങ്ങൾ ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിക്കുമ്പോൾ ബോറിസ് ജോൺസണെ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു.
ബുധനാഴ്ച, തെരേസ മേ തന്റെ അവസാന പരാമർശങ്ങൾ ഹൌസ് ഓഫ് കോമൺസിൽ ഒരു ചോദ്യോത്തര വേളയിൽ നടത്തും, തുടർന്ന് രാജിവയ്ക്കാൻ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പോകും. കൊട്ടാരത്തിലേക്ക് ജോൺസൺ അവരെ അനുഗമിക്കും, അവിടെ എലിസബത്ത് രാജ്ഞി, അദ്ദേഹത്തോട് പുതിയ സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെടും. രാജ്ഞിയുടെ നീണ്ട ഭരണകാലത്തെ പതിനാലാമത്തെ പ്രധാനമന്ത്രിയാണ് ജോൺസൺ.