Wed. Jan 22nd, 2025
തൃശൂർ :

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയാണ്. തൃശൂര്‍ ഡി.സി.സി. പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളി ഏറ്റെടുക്കണമെന്നും അനില്‍ അക്കര പറഞ്ഞു. മുല്ലപ്പള്ളിയെ പോലെ താനും എ.ഐ.സി.സി. അംഗമാണ്, മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാമെന്നും അനില്‍ അക്കര പറഞ്ഞു.

ആലത്തൂർ എം.പി. ര​മ്യ ഹ​രി​ദാ​സി​നു കാ​ർ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പി​രി​വ് തു​ട​ങ്ങി​യ​പ്പോ​ൾ മു​ല്ല​പ്പ​ള്ളി വി​മ​ർ​ശി​ച്ച​തി​നെ ചൊ​ല്ലി പാ​ർ​ട്ടി​യി​ൽ അ​സ്വാ​ര​സ്യം നി​ല​നി​ൽ​ക്കെ​യാ​ണ് അ​ധ്യ​ക്ഷ​നെ​തി​രേ അനിൽ അ​ക്ക​ര​യു​ടെ വി​മ​ർ​ശ​നം. പിരിവെടുത്ത് കാര്‍ വേണ്ടെന്ന പ്രസിന്‍ഡന്റിന്റെ നിലപാടിനെ പിന്തുണച്ച് രമ്യ ഹരിദാസ് പിന്നീട് പ്രതികരിച്ചിരുന്നു. ഇത് സ്വാഗതം ചെയ്തുകൊണ്ടും മുല്ലപ്പള്ളി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇത് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിക്കനുള്ള പോസ്റ്റായി എന്നാണ് അനിൽ അക്കര ആരോപിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. സുനില്‍ ലാലൂരും ഡി.സി.സി. പ്രസിഡന്‍റിനെ വേണമെന്ന ആവശ്യവുമായി രംഗത്തുവന്നു. ജില്ലയിലെ സംഘടനാപ്രവര്‍ത്തനം അഴിഞ്ഞ മട്ടിലാണെന്നും പിരിവെടുത്തും ലോണെടുത്തും ഡി.സി.സി. പ്രസിഡന്‍റിനെ നിയമിക്കാന്‍ കഴിയില്ലല്ലോ എന്നും സുനില്‍ ലാലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *