വിജയവാഡ:
യുവാക്കള്‍ക്ക് ജോലിസംവരണം ഉറപ്പാക്കാനായി ജഗന്‍ മോഹന്‍ സര്‍ക്കാര്‍, ആന്ധ്രാപ്രദേശ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ഇന്‍ഡസ്ട്രീസ്/ഫാക്ടറീസ് ആക്‌ട്, 2019 എന്ന നിയമം നിയമസഭയിൽ അവതരിപ്പിച്ചു. ഇതോടെ തദ്ദേശീയര്‍ക്ക് തൊഴിലുറപ്പ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറിക്കഴിഞ്ഞു. തദ്ദേശീയരായ യുവാക്കൾക്കായി അടുത്ത മൂന്നു വർഷത്തിനുള്ളിൽ വ്യാവസായിക സംരംഭങ്ങളിൽ 75 ശതമാനം ജോലിസംവരണം ഏർപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണ് മുന്നോട്ടുവച്ചത്.
വ്യവസായ യൂണിറ്റുകള്‍, ഫാക്ടറികള്‍, പൊതു-സ്വകാര്യ, കൂട്ടുസംരംഭക യൂണിറ്റുകള്‍ തുടങ്ങി എല്ലാ വ്യാവസായിക സംരംഭങ്ങളിലും സംവരണം നടപ്പിലാക്കാനുള്ള നിയമമാണ് ഇത്. തൊഴിലാവശ്യമായ സാങ്കേതികജ്ഞാനം ഇല്ലാത്തവരെ പരിശീലിപ്പിച്ച് എടുക്കാൻ വ്യവസായകേന്ദ്രങ്ങൾക്കുള്ള നിർദ്ദേശവും ബില്ലിലുണ്ട്.
ഏതെങ്കിലും തൊഴിൽ ഉടമകൾ ഈ നിയമം ലംഘിച്ചാൽ പിഴ നൽകേണ്ടിവരുമെന്നും ബില്ലിൽ പ്രസ്താവിച്ചിട്ടുണ്ട്. തദ്ദേശീയരായ തൊഴിലന്വേഷകരെ കണ്ടെത്തിയില്ലെങ്കിൽ സർക്കാരിനെ അറിയിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണ്.