Wed. Jan 22nd, 2025
ശ്രീഹരികോട്ട:

ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍-2 ഇന്ന് ഉച്ചയ്ക്ക് 2.43 ബഹിരാകാശത്തേക്ക്. ജൂലൈ 15 ന് സാങ്കേതിക തടസ്സങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റി വയ്‌ക്കേണ്ടി വന്നിരുന്നു. സാങ്കേതിക പിഴവുകള്‍ എല്ലാം പരിഹരിച്ചാണ് ഇന്ന് വിക്ഷേപണം നടത്തുന്നതെന്ന്
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.

വിക്ഷേപണത്തിനു മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഞായറാഴ്ച വൈകിട്ട് 6 .43  തുടങ്ങിയിരുന്നു.വിക്ഷേപണം 7 ദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ ഇറങ്ങുന്നതിനുളള  സമയക്രമീകരണം ചന്ദ്രയാന്‍-2 ല്‍ നടത്തിയിട്ടുണ്ട്.

ജിഎസ്എല്‍വി മാര്‍ക് 3 എം 1 റോക്കറ്റ് വിക്ഷേപണത്തിനുളള കൗണ്ട് ഡൗണ്‍ ആണ് തുടങ്ങിയത് . കൗണ്ട് ഡൗണ്‍ തുടങ്ങിയതിനു പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന ജോലികള്‍ തുടങ്ങി.

ദ്രവ ഇന്ധനം നിറയ്‌ക്കേണ്ട എല്‍ 110 ലും ഖര ഇന്ധനം വേണ്ട സ്‌ട്രോപ്പോണുകളിലുമാണ് ആദ്യം നിറയുന്നത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിയ്ക്ക് സ്‌റ്റേജിലേക്കുളള ഇന്ധനം നിറയ്ക്കുന്നത്.ദ്രവീകൃത ഹൈഡ്രജന്‍ ദ്രവീകൃത ഓക്‌സിജനും ആണ് ഈ ഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത് .

ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ (വിക്രം), പരിവേഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2 . ബാഹുബലി എന്ന് വിളിപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റാണ്‌ വിക്ഷേപണ വാഹനം.

ചന്ദ്രയാന്‍-2 വിന്റെ യാത്ര പദ്ധതിയിലടക്കം ഇസ്‌റോ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആദ്യ പദ്ധതി പ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്ക് യാത്ര തിരിക്കേണ്ടത്. എന്നാല്‍ പുതിയ പ്ലാന്‍ പ്രകാരം 23 ദിവസമായി കൂടി . ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയം അഞ്ചു ദിവസം ആയിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി.

നേരത്തെ 28 ദിവസം വലംവച്ചശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാന്‍ ആയിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസമാക്കി കുറച്ചു. വിക്രം ലാന്ററും ഓര്‍ബിറ്റും തമ്മില്‍ വേര്‍പെടാന്‍ പോകുന്നത് 43-ാം ദിവസമാണ്. നേരത്തെ ഇത് 50 ദിവസത്തേക്ക് ക്രമീകരിച്ചത് .വളരെ കുറച്ച് സമയം കൊണ്ടാണ് ശാസ്ത്രജ്ഞന്മാര്‍ ഇത്രയും സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *