Mon. Dec 23rd, 2024
റിയാദ്:

 

വിദേശികളെ​ കുറഞ്ഞകാലത്തേക്ക്​ സൗദി അറേബ്യയിലെത്തി​ ജോലി ചെയ്യാന്‍ അനുവദിക്കുന്ന താത്കാലിക തൊഴില്‍​ വിസ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന്​ തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിദേശികള്‍ക്ക്, സൗദിയിൽ​ വന്ന്​ ആറുമാസത്തോളം​​ തൊഴിലെടുക്കാന്‍ അനുവാദം നല്‍കുന്ന രീതിയാണ് പരിഗണിക്കുന്നത്.

“സർക്കാർ സ്ഥാപനങ്ങൾ, ഫാക്ടറികൾ, കാർഷിക സ്ഥാപനങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും ദീർഘകാല തൊഴിൽ വിപണി എന്നിവയുൾപ്പെടെയുള്ള ഗുണഭോക്താക്കൾക്ക് ആറു മാസത്തേക്കായി താത്കാലിക വിസ നൽകുന്നു,” സീസണൽ, താൽക്കാലിക വിസകളുടെയും ഹജിന്റെയും മാനേജർ റാഷിദ് അൽ-ഒതൈബിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *