ജക്കാർത്ത:
ഇന്ത്യയുടെ പി.വി. സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ അഞ്ചാം സീഡായ സിന്ധു രണ്ടാം സീഡ് താരം ചൈനയുടെ ചെന്‍ യു ഫെയിയെയാണു തോല്‍പിച്ചത്.
വെറും 46 മിനിറ്റു മാത്രം നീണ്ടു നിന്ന മത്സരത്തില്‍ ചൈനീസ് താരത്തിനെതിരെ 21-19, 21-10 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം.
ജാപ്പനീസ് നാലാം സീഡായ അകാനെ യമാഗുച്ചിയാണ് ഫൈനലില്‍ എതിരാളി. സിന്ധുവിന്റെ ആദ്യ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനലാണിത്. നേരത്തെ ഇവിടെ പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്ത് ഒരു തവണയും വനിതാ വിഭാഗത്തില്‍ സൈനാ നെഹ്‌വാള്‍ രണ്ടു തവണയും കിരീടം ചൂടിയിട്ടുണ്ട്. മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണ് സിന്ധു ലക്ഷ്യമിടുന്നത്. ഇന്ത്യ ഓപ്പണ്‍, കൊറിയ ഓപ്പണ്‍ എന്നിവ നേടിയിട്ടുണ്ട്.
2019 ൽ തന്റെ ആദ്യവിജയം പ്രതീക്ഷിക്കുന്ന സിന്ധു, ആ വിജയം ഇനി വരാൻ പോകുന്ന കളികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നു പറഞ്ഞു.
“ഞാൻ തീർച്ചയായും പ്രതീക്ഷയിലാണ്. ഈ മത്സരം ജയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അത് എനിക്ക് മുന്നോട്ടുപോവാനുള്ള ശുഭാപ്തിവിശ്വാസം നൽകും.” ക്വാർട്ടർ ഹൈനലിനു ശേഷം, സിന്ധു മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.
സിന്ധുവിന്റെ വിജയത്തിൽ അഭിനന്ദിച്ച് ബാഡ്‌മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ ട്വീറ്റു ചെയ്തു.