Mon. Dec 23rd, 2024
തിരുവനന്തപുരം:

 

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കി, കാസര്‍കോട് ജില്ലകളിലും, തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമാണ്. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇ​ടു​ക്കി​യി​ലും കാ​സ​ര്‍​കോ​ട്ടും ഉ​രു​ള്‍​പൊ​ട്ടി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് 10 ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ലാ​യി 181 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നും ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടും കൊ​ല്ല​ത്ത് ഒ​രു ക്യാമ്പു​മാ​ണ് തു​റ​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ 11 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 71 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. കാസർകോട്, ഒരു പുഴ വഴിമാറി ഒഴുകിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറന്നുവിട്ടേക്കുമെന്ന അറിയിപ്പുമുണ്ട്. ഇടുക്കി ജില്ലയില്‍ ഇന്നലെ 81.98 മില്ലീമീറ്റര്‍ മഴ പെയ്തു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 3.72 അടി കൂടി ഉയര്‍ന്ന് 2307.12 അടിയിലെത്തി.

കനത്തമഴയില്‍ എറണാകുളത്ത് ഒരാള്‍ മരിച്ചു. ലോഗോ ജംഗ്ഷനില്‍ കബീറിന്റെ മകന്‍ റാഫി എന്ന 14 വയസ്സുകാരന്‍ ആണ് മരിച്ചത്. വീടിനു സമീപമുള്ള കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *