Mon. Dec 23rd, 2024
തി​രു​വ​ന​ന്ത​പു​രം:

വി​ഴി​ഞ്ഞ​ത്തു നി​ന്നും കാ​ണാ​താ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി. ക​ര​യി​ൽ നി​ന്ന് 28 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ര​യി​ലെ​ത്തി​ച്ചു.

ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ബോട്ടിലുണ്ടായിരുന്ന പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസൻ, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവർ തിരിച്ചെത്തേണ്ടിയിരുന്നത്.

ക്ഷീ​ണി​ത​രാ​യ ഇ​വ​രെ വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.കാ​ണാ​താ​യ​വ​ർ​ക്കാ​യി മ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് ഫ​ലം​ക​ണ്ട​ത്. എ​ൻ​ജി​ൻ ത​ക​രാ​റു മൂ​ല​മാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ​തെ​ന്നും മൂ​ന്ന് ദി​വ​സ​മാ​യി ഇ​വ​ർ ആ​ഹാ​രം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​ർ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടു മു​ത​ലാ​ണ് വി​ഴി​ഞ്ഞ​ത്തു നി​ന്ന് നാ​ല് പേ​രെ കാ​ണാ​താ​യ​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്, സ്വ​ന്തം നി​ല​യ്ക്ക് തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ ഇ​വ​ർ ക​ട​ലി​ലേ​ക്ക് തി​രി​ച്ച​ത്

Leave a Reply

Your email address will not be published. Required fields are marked *