ഡല്‍ഹി:
ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ ആയ റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ ഇന്ത്യയില്‍ ജൂലൈ 22-ന് ഫ്‌ലിപ്കാര്‍ട്ടിലൂടെ വില്‍പ്പന ആരംഭിക്കും. ഉച്ചക്ക് 12 മണിക്കാണ് വില്‍പ്പന ആരംഭിക്കുന്നത്. വണ്‍പ്ലസിന്റെ 7 പ്രോ ഫോണുകളുമായിട്ടാണ് K20 പ്രൊ മത്സരിക്കുന്നത്. ചൈനയില്‍ നേരത്തെ ലോഞ്ച് ചെയ്ത ഫോണിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ ജൂലൈ 17-ന് ആണ് ഫോണ്‍ അവതരിപ്പിച്ചത്.
സ്നാപ്ഡ്രാഗണ്‍ 855 SoC, മിഡ്റേഞ്ച് വിലയ്ക്ക് ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം എന്നിവയാണ് റെഡ്മി കെ 20 പ്രോയുടെ പ്രധാന സവിശേഷതകള്‍. 6.39 ഇഞ്ച് സ്‌ക്രീന്‍ വലിപ്പം ഉള്ള എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് ഫോണ്‍ എത്തുന്നത്. പിന്നില്‍ ട്രിപ്പില്‍ ക്യാമറ സെറ്റപ്പ് ആണ് കെ 20 പ്രോക്ക് ഉള്ളത്. മുന്നില്‍ പോപ്പ് അപ്പ് ക്യാമറയായിരിക്കും. 48+13+8 എംപി ക്യാമറ ആണ് ഫോണിന്റെ പുറകില്‍ ഉള്ളത്. 20 എംപി സെല്‍ഫി ക്യാമറ ആണ് കെ20 പ്രോക്ക് ഉള്ളത്. 4,000 എംഎഎച്ച് ആണ് ഫോണിനുള്ളത്. 6 ജിബി,8 ജിബി വേരിയന്റില്‍ ആണ് ഫോണ്‍ എത്തുക. ഫാസ്റ്റ് ചാര്‍ജിങ്ങും നല്‍കുന്നുണ്ട്.
കെ 20 മോഡലിന് ,സ്‌നാപ്ഡ്രാഗണ്‍ 855 ന് പകരം ഒരു സ്‌നാപ്ഡ്രാഗണ്‍ 730 SoC ലഭിക്കുന്നു എന്നതൊഴിച്ചാല്‍ 20 പ്രോ മോഡലില്‍ ഉള്ള എല്ലാ ഫീച്ചറുകളും ഉണ്ട്. 6ജിബി/64ജിബിയിലും, 6ജിബി/128ജിബിയിലും ആണ് കെ20 എത്തുന്നത്.
റെഡ്മി കെ 20 ക്ക് 6 GB + 64 GB വേരിയന്റിന് 21,999 രൂപയും, 6 GB + 128 GB വേരിയന്റിന് 23,999 രൂപയുമാണ് വിലവരുന്നത്. റെഡ്മി കെ20 പ്രോ 6 ഏആ + 128 GB വേരിയന്റിന് 27,999 രൂപയും, 8 GB + 256 GB വേരിയന്റിന്30,999 രൂപയുമാണ് വില വരുന്നത്.