ജറുസലേം:
ജറുസഇസ്രായേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയെന്ന സ്ഥാനം ഇനി ബെഞ്ചമിന്‍ നെതന്യാഹുവിന്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയനെ അദ്ദേഹം മറികടന്നു. പ്രധാനമന്ത്രി കസേരയില്‍ നെതന്യാഹു ഇരിക്കുന്ന 4,876-ാം ദിവസമാണ് ഇന്ന്.
1996-99 കാലയളവിലാണ് നെതന്യാഹു ആദ്യം പ്രധാനമന്ത്രി പദത്തില്‍ എത്തുന്നത്. 46-ാം വയസില്‍ ഇസ്രായേലിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടവുമായായിരുന്നു നെതന്യാഹു അധികാരത്തിലേറിയിരുന്നത്. പിന്നീട് 2009ല്‍ മുതല്‍ തുടര്‍ച്ചയായി ഭരണത്തില്‍ തുടരുകയാണ്. അതേസമയം, അഞ്ചാംവട്ടം അധികാരത്തിലേറിയ നെതന്യാഹുവിന് പക്ഷേ ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല.സംഘര്‍ഷഭരിതമായിരുന്നു നെതന്യാഹു ഭരിച്ച കഴിഞ്ഞ ഒരു പതിറ്റാണ്ട് . ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം സര്‍വ്വ സീമകളും ലംഘിച്ചു. ഗാസാ മുനമ്പ് പലതവണ കുരുതിക്കളമായി മാറി. ആണവക്കരാറിന്റെ പേരില്‍ അമേരിക്കയെ കൂട്ടുപിടിച്ച് ഇറാനുമായി നെതന്യാഹു തെറ്റി. ഹമാസുമായി പലതവണ ഇസ്രേയലി പട്ടാളം ഏറ്റുമുട്ടി.ഇതിനെല്ലാം പുറമെ നൈതന്യാഹുവിനും ഭാര്യയ്ക്കുമെതിരെ കടുത്ത അഴിമതിയാരോപണങ്ങളും. ഇതിനെയെല്ലാം അതിജീവിച്ചാണ് വീണ്ടും അധികാരത്തിലേക്ക് വീണ്ടുമെത്തുന്നത്. സെപ്റ്റംബര്‍ 17നു വീണ്ടും ജനവിധി തേടുകയാണ്.
…
…