Thu. Dec 19th, 2024
ന്യൂഡൽഹി:

 

ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. സോൻഭദ്രയിൽ ഉണ്ടായ ഭൂമിതർക്കത്തെത്തുടർന്ന്, അതിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തടഞ്ഞതിന്റെ പശ്ചാത്തലത്തിൽ, പ്രിയങ്കയുടെ അറസ്റ്റ്, ഉത്തർപ്രദേശ് സർക്കാരിന്റെ അധികാര ദുർവിനിയോഗമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

“ഉത്തർ പ്രദേശിലെ സോൻഭദ്രയിൽ പ്രിയങ്കയുടെ നിയമവിരുദ്ധമായ അറസ്റ്റ് ദൌർഭാഗ്യകരമായിപ്പോയി. സ്വന്തം ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്നതിനാൽ, വെടിയേറ്റു മരിക്കേണ്ടി വന്ന 10 ആദിവാസി കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിൽ നിന്നും അവരെ തടഞ്ഞ, സർക്കാരിന്റെ അധികാര ദുർവിനിയോഗം, ഉത്തർ പ്രദേശിൽ, ബി.ജെ.പി. സർക്കാരിന്റെ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയെയാണു കാണിക്കുന്നത്.” അറസ്റ്റിനെ നിയമവിരുദ്ധവും, ദൌർഭാഗ്യകരവും ആണെന്നു പറഞ്ഞുകൊണ്ട് രാഹുൽ ട്വീറ്റു ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *