വാഷിങ്‌ടൺ:
തുര്‍ക്കിക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയെന്നു യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തുര്‍ക്കി റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. നൂറിലേറെ എഫ് 35 വിമാനങ്ങളാണ് തുര്‍ക്കി ആവശ്യപ്പെട്ടത്.
റക്ഷ്യയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നാണു യു.എസ്. നിയമം. അതുകൊണ്ട് കൊണ്ടാണ് തുര്‍ക്കിയ്ക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇളവ് വരുത്താന്‍ പ്രസിഡന്റിന് അധികാരമുണ്ട്.
തുര്‍ക്കിക്ക് യുദ്ധവിമാനങ്ങള്‍ നല്‍കില്ലെന്ന് പറഞ്ഞ ട്രംപ് റഷ്യയില്‍ നിന്ന് എസ് 400 വാങ്ങാന്‍ കഴിഞ്ഞ ഒക്ടോബറില്‍ കരാറൊപ്പിട്ടിട്ടുള്ള ഇന്ത്യയുടെ കാര്യത്തിലും ഈ നയം തന്നെ സ്വീകരിക്കുമോ എന്ന്
ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. റഷ്യയുമായി 40,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്.