മുംബൈ:
വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനക്കമ്പനിയായ ഗോ എയർ, ന്യൂഡൽഹിയിൽ നിന്നും ഭൂട്ടാനിലേക്ക് സർവീസ് നടത്താൻ ആലോചിക്കുന്നുവെന്ന് അടുത്ത വൃത്തങ്ങളിൽ നിന്നും അറിഞ്ഞതായി വ്യാഴാഴ്ച, പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ അന്താരാഷ്ട്ര സർവീസുകൾ തുടങ്ങിയ ഗോ എയർ, മാലി, ഫുക്കെറ്റ്, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്.
ബാങ്കോക്ക്, ദുബായ്, കുവൈറ്റ് എന്നീ സ്ഥലങ്ങളിലേക്കു കൂടെ അതിന്റെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതായി ഗോ എയർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. പുതിയ നാലു റൂട്ടുകളിൽ സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഭൂട്ടാനിലേക്ക് സർവീസ് തുടങ്ങിയാൽ, ഗോ എയർ, അവിടേക്ക് സർവീസ് നടത്തുന്ന, ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികളിൽ ആദ്യത്തേത് ആയി മാറും.
2015 ൽ ആണ് ഗോ എയർ, ആഭ്യന്തര സർവീസ് ആരംഭിച്ചത്. ആഗസ്റ്റ് 2016 ൽ ചൈന, വിയറ്റ്‌നാം, സൌദി അറേബ്യ തുടങ്ങിയ ഒമ്പതു രാജ്യങ്ങളിലേക്ക് സർവീസ് നടത്താനുള്ള അനുമതി ലഭിച്ചു.